
ചേർത്തല: ചേർത്തല തെക്ക് സഹകരണബാങ്ക് സഹകരണസംരക്ഷണ റാലിയും സംഗമവും ഒരുക്കി. സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ സഹകാരികളിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കേരള ബാങ്ക് മുൻ ഡയറക്ടർ എം.സത്യപാലൻ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് ഇലഞ്ഞിയിൽ അദ്ധ്യക്ഷനായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, ബ്ലോക്ക് പഞ്ചായത്തംഗം രജനി ദാസപ്പൻ, കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ,ഒ.പി.അജിത,ആലിസ് വിജയൻ, ബി.സലിം, ടി.എസ്.രഘുവരൻ,എൽ.ജ്യോതിഷ്‌കുമാർ,പി.സുരേന്ദ്രൻ,വി.പി.സന്തോഷ്, എസ്.സോബിൻ,വി.എസ്.പുഷ്പരാജ്,ഡി.പ്രകാശൻ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം കെ.രമേശൻ സ്വാഗതവും സെക്രട്ടറി കെ.വി.ഷീബ നന്ദിയും പറഞ്ഞു.