xcvfxd

മുഹമ്മ: വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയുടെ ആറാംവാർഷികാഘോഷം പി.പി.ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ചെയർമാൻ കെ.വി.രതീഷ് അധ്യക്ഷനായി. ഭക്ഷണ വിതരണം നടത്തുന്ന വോളണ്ടിയർമാരെ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ആദരിച്ചു. മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും കലവൂർ ഫാമിലി ഹെൽത്ത് സെന്ററിലും സ്ഥാപിച്ച ഫുഡ് ഷെൽഫുകൾ പുല്ലാങ്കുഴൽ കലാകാരൻ രാജേഷ് ചേർത്തല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ്, പി.എ.ജുമൈലത്ത്, പി.ധനലക്ഷ്മി, വി.കെ.ഉല്ലാസ്, പി.വിനീതൻ, നൗഷാദ് പുതുവീട്, സജി പി.സാഗർ, ശിഖിവാഹനൻ, കെ.സജേഷ്, ജോസ് ചാക്കോ എന്നിവർ സംസാരിച്ചു.