army

ആലപ്പുഴ: ആർമി സർവീസ് കോർ സംസ്ഥാന ദിനാഘോഷം ആലപ്പുഴ പഗോഡ റിസോർട്ടിൽ മുതിർന്ന എക്സ് സർവീസ് ഉദ്യോഗസ്ഥൻ പി.ഈപ്പൻ ഉദ്ഘാടനം ചെയ്തു. എസ്. ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.എ.കെ.അബ്ദുൾ റസാഖ് മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.നായർ, കെ.ആർ.രാജേന്ദ്രൻ, എൻ.രാജ്‌മോഹൻ, ദിലീപ്, ചന്ദ്രശേഖരൻ, ബിജു,സതീഷ്, സുരേഷ് എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് വി.എ.ചാക്കോ പതാക ഉയർത്തി. ആർമി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന എക്സ് സർവീസ് പൗരന്മാരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് സർവമത പ്രാർത്ഥനയും ദീപം തെളിക്കലും നടത്തി. വൈകിട്ട് ഫ്ലാഗ് ഓഫിന് ശേഷം കലാപരിപാടികൾ അരങ്ങേറി.