
മാന്നാർ: 3997ാം നമ്പർ മാന്നാർ സർവ്വീസ് സഹകരണ ബാങ്കിന്റെ പൊതുയോഗത്തിനു മന്നോടിയായി 2022-2023 ലെ വാർഷിക റിപ്പോർട്ടും കണക്കും 2023-2024 വർഷത്തെ ബഡ്ജറ്റും അടങ്ങിയ നോട്ടീസ് വിതരണം തുടങ്ങി. മുതിർന്ന സഹകാരി ജി.ബേബിക്ക് നൽകി ബാങ്ക് പ്രസിഡന്റ് മണി കയ്യത്ര വിതരണോദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ഗ്രീഷ്മ റോസ് ജോർജി, ബോർഡംഗം എം.എൻ രവീന്ദ്രൻ പിളള എന്നിവർ പങ്കെടുത്തു. പൊതയോഗം 23 ന് ബാങ്ക് ഹാളിൽ നടക്കും.