ആലപ്പുഴ: കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കൃഷിയിടങ്ങളിൽ തലയെടുപ്പോടെ പണിയെടുക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ കർഷക സ്‌നേഹിയായിരുന്നു കെ.എം.ജോർജ് എന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ആലപ്പുഴ ചടയംമുറി ഹാളിൽ നടന്ന കെ.എം.ജോർജിന്റെ നാൽപ്പത്തിയേഴാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉറച്ച ഈശ്വരവിശ്വാസിയും തികഞ്ഞ ജനാധിപത്യ വാദിയുമായിരുന്നു കെ.എം.ജോർജ് എന്നും ഷുക്കൂർ പറഞ്ഞു.
കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ ബേബി പാറക്കാടൻ, പ്രദീപ് കൂട്ടാല, ടി.കുര്യൻ, ബീന റസാഖ്, പി.ജെ.കുര്യൻ, ഹക്കീം മുഹമ്മദ് രാജ, സിറിയക് ജേക്കബ്, നസീർ സലാം, എച്ച്.സുധീർ, ഇ.ഖാലിദ്, എസ്.പ്രേംകുമാർ, തോമസുകുട്ടി വാഴപ്പള്ളിക്കളം എന്നിവർ സംസാരിച്ചു. ബേബി പാറക്കാടൻ സ്വാഗതവും ഇ.ഷാബുദീൻ നന്ദിയും പറഞ്ഞു.