ആലപ്പുഴ: നവകേരള സദസ്സിൻറെ ഭാഗമായി ആലപ്പുഴ മണ്ഡലത്തിൽ മെഹന്തി മത്സരം സംഘടിപ്പിച്ചു. നഗരചത്വരത്തിൽ സംഘടിപ്പിച്ച മത്സരം ചലച്ചിത്ര താരം ഉഷ ഹസീന ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അധ്യക്ഷത വഹിച്ചു.

നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എം.ആർ.പ്രേം, കൗൺസിലർമാരായ ഹെലൻ ഫെർണാണ്ടസ്, രാഖി രജികുമാർ, ഗോപിക വിജയപ്രസാദ്, ലിന്റ ഫ്രാൻസിസ്, മോനിഷ ശ്യാം, ജ്യോതി പ്രകാശ്, ബിന്ദുതോമസ്, എന്നിവർ പങ്കെടുത്തു.