
ഹരിപ്പാട്: നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവ് പോക്സോ കേസിൽ പിടിയിലായി. പള്ളിപ്പാട് വഞ്ചിയിൽ വീട് മഹേഷിനെയാണ് ( ചേന മഹേഷ്) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുനിരത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ അശ്ലീല പ്രദർശനം നടത്തുകയും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളോട് മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്നാണ് പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകിയത്. സി.ഐ ശ്യാംകുമാർ വി.എസ്, എസ്. ഐമാരായ ഷൈജ, ഉദയകുമാർ, ഷെഫീഖ്, എ.എസ്.ഐ വിനോദ് കുമാർ, സി.പി.ഒമാരായ നിഷാദ്, സോജു, അരുൺ കുമാർ, പ്രദീപ് ഉണ്ണിക്കൃഷ്ണൻ, രതീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.