s

​​​​​​​​
ആലപ്പുഴ: 2023​- 24 സാമ്പത്തിക വർഷം മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അഞ്ച് മുച്ചക്ര വാഹനം വിതരണം ചെയ്യുന്നതിന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ 19​ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കാഴ്ച, കേൾവി വൈകല്യം ഇല്ല എന്നുള്ള സർട്ടിഫിക്കറ്റ് ഉള്ളവരും ഇതുവരെ ത്രിതല പഞ്ചായത്തിൽ നിന്ന് മുച്ചക്ര വാഹനം കിട്ടാത്തവരും ഗ്രാമസഭ ലിസ്റ്റിൽ പേരുൾപ്പെട്ടിട്ടുള്ളവരുമായിരിക്കണം. മാവേലിക്കര മുനിസിപ്പാലിറ്റി ഒഴികെ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലുള്ള ലേണേഴ്സ് കൈവശമുള്ള ഗുണഭോക്താക്കൾക്ക് രാവിലെ 10 മുതൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാം.