ഹരിപ്പാട്: ചിങ്ങോലി ചിങ്ങനല്ലൂർ എൽ.പി.സ്കൂളിൽ ഭാഷോത്സവം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടിക്കുരുന്നുകളുടെ കഥയരങ്ങ്, പാട്ടരങ്ങ് , ക്ലാസ്സ് പത്ര നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി. പി.ടി.എ.പ്രസിഡന്റ് രാധിക അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബി.ആർ.സി ട്രെയിനർ വിദ്യ ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് വി.വിദ്യ ,സീനിയർ അധ്യാപിക എ. ഹാനിദ, ക്ലാസ് ടീച്ചർ ടി.സമീറ, ശ്രീഹരി , ദീപ മോൾ എന്നിവർ സംസാരിച്ചു.