ആലപ്പുഴ: മുഖ്യമന്ത്രിയുടെ നവകേരള സദസുമായി ബന്ധപ്പെട്ട് ജില്ലയിൽ 14ന് തൈക്കാട്ടുശ്ശേരി - പൂച്ചാക്കൽ - ചേർത്തല റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ വാഹനം തവണക്കടവിൽ എത്തി പൂച്ചാക്കൽ അരയൻ കാവിലേയ്ക്കു സഞ്ചരിയ്ക്കുന്ന സമയം അരൂക്കുറ്റി- പൂച്ചാക്കൽ - ചേർത്തല റോഡിലൂടെയുളള ഗതാഗതം നിയന്ത്രിയ്ക്കും. അരൂക്കുറ്റി, തുറവൂരിൽ നിന്ന്ക കിഴക്കോട്ട് സഞ്ചരിച്ച് ചേർത്തലയിലേയ്കുവരുന്ന വാഹനങ്ങൾ എം.എൽ.എ റോഡുവഴി സഞ്ചരിയ്‌ക്കണം.
മുഖ്യമന്ത്രിയുടെ വാഹനം പൂച്ചാക്കലിൽ നിന്നും ചേർത്തല ഭാഗത്തേയ്ക്ക് സഞ്ചരിയ്ക്കുന്ന സമയം ചേർത്തല ഭാഗത്തു നിന്നും പൂച്ചാക്കൽ റോഡുവഴിയുളള ഗതാഗതവും തണ്ണീർമുക്കത്തുനിന്നും ചേർത്തല ഭാഗത്തേയ്ക്ക് വരുന്ന ഗതാഗതവും നിയന്ത്രിക്കും.