s

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ ഭവനനിർമാണ ധനസഹായ പദ്ധതി പ്രകാരം വീടുവച്ചവർ സ്ഥലത്തിന്റെ അസൽ പ്രമാണം ലഭിക്കുന്നതിന് രേഖകൾ നൽകണം. ഭൂരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനും ധനസഹായം നൽകുന്ന പദ്ധതിയുടെ 2016-17, 2017-18 വർഷങ്ങളിലെ ഗുണഭോക്താക്കളാണ് വീട് വെച്ച് സുരക്ഷിതമായ സ്ഥലത്ത് താമസമാക്കി ഒരു വർഷം പൂർത്തിയാക്കി എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വീടിന്റെ ഫോട്ടോ, അപേക്ഷ എന്നിവ സഹിതം മത്സ്യ ഭവനിൽ നൽകേണ്ടത്. വിവരങ്ങൾക്ക്: 0477 2251103