ഹരിപ്പാട്: നവകേരള സദസിന്റെ ഭാഗമായി വലിയഴീക്കലിൽ " ബീച്ച് -കായൽ ടൂറിസം സാധ്യതകളും വെല്ലുവിളികളും " എന്ന വിഷയത്തിൽ നടന്ന സെമിനാർ ആലപ്പുഴ പോവർട്ടി അലിവേഷൻ യൂണിറ്റ് പ്രോജക്ട് ഡയറക്ടർ പി.ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ അദ്ധ്യക്ഷനായി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ് വിഷയാവതരണം നടത്തി. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ രാജേഷ്, ഗ്രാമ പഞ്ചായത്തംഗം രശ്മി രഞ്ജിത്ത് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഡി ഹരികുമാർ, കെ ശ്രീകൃഷ്ണൻ, പി എ അഖിൽ എന്നിവർ സംസാരിച്ചു.