
ചേർത്തല :പട്ടണക്കാട് എസ്.സി.യു വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാടറിയാൻ കലാജാഥ എന്ന പേരിൽ സംഘടിപ്പിച്ച സമദർശൻ പദ്ധതിയുടെ തുറവൂർ ക്ലസ്റ്റർ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് നിർവഹിച്ചു. എസ്.എം.സി ചെയർമാൻ പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ ജി.അശോക് കുമാർ സന്ദേശം നൽകി.അദ്ധ്യാപകൻ അജയകുമാർ,തുറവൂർ ക്ലസ്റ്റർ കൺവീനർ കെ.എസ്.സുനിമോൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.സാബു, പഞ്ചായത്ത് അംഗം ഉഷ,എൻ.ജി.ദിനേഷ് കുമാർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിഷ രാമചന്ദ്രൻ സ്വാഗതവും വോളണ്ടിയർ ലീഡർ ആന്റണി അലക്സ് സാം നന്ദിയും പറഞ്ഞു.2023 മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി മില്ലറ്റ് കൃഷിയുടെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി ചെറുധാന്യവിത്തുകളും വിതരണം ചെയ്തു.