yeknjam

പൂച്ചാക്കൽ: തേവർവട്ടം എലിക്കാട്ട് ശ്രീധർമശാസ്താക്ഷേത്രത്തിൽ 12-മത് ഭാഗവത സപ്താഹ യജ്ഞം തുടങ്ങി,​ 17 ന് സമാപിക്കും. വൈക്കം രാജപ്പൻ നായർ ഭദ്രദീപം തെളിച്ചു. വൈഷ്ണവ നാരായണീയ പാരായണ സമിതി ഇടപ്പങ്ങഴിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണത്തോടെ ചടങ്ങുകൾ ആരംഭിച്ചു. കെ.എൻ.രാധാകൃഷ്ണൻ, കാരുവള്ളിൽ വിഭവ സമാഹരണവും, എൻ.എസ്.എസ് 791-ാം നമ്പർ കരയോഗം പ്രസിഡന്റ് അരവിന്ദാക്ഷൻ നായർ ഗ്രന്ഥ സമർപ്പണവും നിർവ്വഹിച്ചു. ക്ഷേത്രാചാര്യൻ മോനാട്ടില്ലത്തു കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി മോഹനൻ നമ്പൂതിരി എന്നിവർ വൈദിക ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. തൈക്കാട്ടുശ്ശേരി വിജയപ്പൻ നായരാണ് യജ്ഞാചാര്യൻ. കേശവൻ കുട്ടി ഇളയതാണ് യജ്ഞഹോതാവ്. ശൂരനാട് സജികുമാർ, പള്ളിപ്പുറം സന്തോഷ്‌ കുമാർ എന്നിവരാണ് പൗരാണികർ.