തുറവൂർ: എൽ.ഡി.എഫ് സർക്കാരിനെതിരെ യു.ഡി.എഫ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ കുറ്റവിചാരണ സദസ് 15 ന് വൈകിട്ട് 4 ന് തുറവൂർ ജംഗ്ഷനിൽ നടക്കും. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. പി.കെ.ഫസലുദ്ദീൻ അദ്ധ്യക്ഷനാകും. യു.ഡി.എഫ് ജില്ലാ ചെയർമാൻ ബി.രാജശേഖരൻ കുറ്റപത്ര സമർപ്പണവും ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് മുഖ്യപ്രഭാഷണവും നടത്തും. അഡ്വ.ഷാനിമോൾ ഉസ്മാൻ, അഡ്വ.അനിൽ ബോസ്, അഡ്വ.എസ്.ശരത്, അഡ്വ.സി.കെ.ഷാജി മോഹൻ, എ.എം.നസീർ, ടി.ജി.പത്മനാഭൻ നായർ, അസീസ് പായിക്കാട്, പി.ടി.രാധാകൃഷ്ണൻ, അഡ്വ.വിജയകുമാർ വാലയിൽ, റെജി റാഫേൽ, കളത്തിൽ വിജയൻ ,ചുങ്കം നിസാർ,ബൈജു കടവൻ എന്നിവർ സംസാരിക്കും.