അമ്പലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി അമ്പലപ്പുഴയിൽ ഒരുക്കങ്ങൾ പൂർത്തിയായി.
15 ന് രാവിലെ 11 മുതൽ കൗണ്ടറുകളിൽ പരാതി സ്വീകരിക്കും. ആകെ 21 കൗണ്ടറുകളാണുള്ളത്. ഓരോ പഞ്ചായത്തിനും 3 കൗണ്ടർ വീതമുള്ള 15 കൗണ്ടറുകളിൽ വനിതകൾക്കും, ജനറൽ വിഭാഗത്തിനും പ്രത്യേക കൗണ്ടറുകൾ ക്രമീകരിക്കും. മുൻസിപ്പാലിറ്റിയിലെ 27 വാർഡുകൾക്കായി 4 കൗണ്ടറുകളും ഭിന്നശേഷിക്കാർ, പ്രായമായവർ എന്നിവർക്കായി ഒന്നുവീതം കൗണ്ടറുകളുമുണ്ടാകും. ഓരോ കൗണ്ടറുകളിലും ഒരു സൂപ്പർവൈസർ, മൂന്ന് ചാർജ് ഓഫീസർമാർ, ഒരു അസിസ്റ്റൻറ്, പൊതുജന സമ്പർക്കത്തിനായി മറ്റൊരു അസിസ്റ്റൻറ് എന്നിവരുടെ സേവനവും ലഭ്യമാക്കും. കൂടാതെ വിവിധങ്ങളായ സേവന പ്രവർത്തനങ്ങൾക്ക് വോളണ്ടിയർമരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.