
ചാരുംമൂട് : ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ചത്തിയറ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് കേരളയുമായി സഹകരിച്ച് മിതം 2.0 ഊർജ്ജ സംരക്ഷണ സാക്ഷരത യജ്ഞം നടന്നു. സ്കൂൾ പ്രിൻസിപ്പൽ കെ.എൻ.അശോക് കുമാർ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റ് എസ്.ഹരികുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി. അസി. എക്സിക്യൂട്ടീവ് എൻജിനീയർ സേതു രാജൻ ബോധവത്കരണ ക്ലാസ്സെടുത്തു. പ്രഥമാധ്യാപിക എ.കെ.ബബിത, പ്രോഗ്രാം ഓഫീസർ വി.ലക്ഷ്മി, വോളന്റിയർ ലീഡർ ആദിത്യ എന്നിവർ സംസാരിച്ചു.