s

ചാരുംമൂട് : 27 മുതൽ 31 വരെ പറയംകുളം ആവണി ഗ്രൗണ്ടിൽ നടക്കുന്ന 14-ാമത് ഓണാട്ടുകര കാർഷികോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഓണാട്ടുകര എത്തിക് ഫുഡ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഭക്ഷ്യസുരക്ഷാ കാർഷിക ക്വിസ് മത്സരം 28ന് ഉച്ചയ്ക്ക് 2 ന് കാർഷികോത്സവ വേദിയിൽ നടക്കും.യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് മത്സരം. രണ്ടു പേർ വീതമുള്ള ടീമിനെ സ്കൂളുകൾക്ക് നോമിനേറ്റ് ചെയ്യാം. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സ്കൂളുകൾക്ക് ട്രോഫിയും നൽകും.

രജിസ്ട്രേഷന് അവസാന തീയതി 22. ഫോൺ:9447275369