അമ്പലപ്പുഴ: നവ കേരള സദസിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തിൽ 'എന്റെ ഇന്ത്യ 2050' എന്ന വിഷയത്തിൽ ഇന്ന് യൂത്ത് സ്പീക്ക് സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കപ്പകട ഈസ്റ്റ് വെനീസ് മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ മാദ്ധ്യമ പ്രവർത്തകരായ ഉണ്ണി ബാലകൃഷ്ണൻ, ശരത്ത് ചന്ദ്രൻ എന്നിവർ ചർച്ച നയിക്കും. ആറ് കോളേജുകളിൽ നിന്നായി 50 വീതം വിദ്യാർത്ഥികളും സ്പീക്കേഴ്സും നൂറ് യുവജനങ്ങളും യൂത്ത് സ്പീക്കിന്റെ ഭാഗമാകും.