
മുഹമ്മ : സി.പി.ഐ മുഹമ്മ സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാനം രാജേന്ദ്രൻ അനുസ്മരണം നടന്നു. സി. കെ. ചിദംബരൻ അധ്യക്ഷനായി, എൻ.ആർ.മോഹിത് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. സി.കെ.സുരേന്ദ്രൻ, സി.പി.ഐ ജില്ലാ കൗൺസിലിൽ അംഗം
കെ.ബി.ഷാജഹാൻ, എസ്.ടി.റെജി, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ടി.എസ്. അനിൽകുമാർ, ഹാപ്പി പി.അബു, അഡ്വ .എൻ.പി. കമലാധരൻ തുടങ്ങിയവർ സംസാരിച്ചു.