അരൂർ: തുറവൂരിൽ 15 ന് യു.ഡി.എഫ് നടത്തുന്ന കുറ്റവിചാരണ സദസ് വിജയിപ്പിക്കാൻ ജെ.എസ്.എസ് അരൂർ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. സാമൂഹികപെൻഷൻ മുടങ്ങിയവർ, പട്ടയം ലഭിക്കാത്തവർ, വേതനം ലഭിക്കാത്ത തൊഴിലുറപ്പ് പ്രവർത്തകർ, ശമ്പളവും പെൻഷനും ലഭിക്കാത്ത ജീവനക്കാർ, നെല്ലിന് പണം ലഭിക്കാത്ത കർഷകർ, ചികിത്സാ സഹായം ലഭിക്കാത്തവർ, ഭവനനിർമാണത്തിന് സഹായധനം കിട്ടാത്തവർ, പ്രളയ ദുരിതാശ്വാസം കിട്ടാത്തവർ എന്നിങ്ങനെയുള്ള പരാതികളുമായി കുറ്റവിചാരണ സദസിൽ നൂറോളം പ്രവർത്തകരെ അരൂർ മണ്ഡലത്തിൽ നിന്ന് പങ്കെടുപ്പിക്കും. നിയോജക മണ്ഡലം സെക്രട്ടറി റെജി റാഫേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ.ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. വി.കെ.ഗൗരീശൻ, യു.കെ.കൃഷ്ണൻ, ലെനിൻ, മനോജ് തോമസ്, പ്രസന്നൻ, പുഷ്ക്കരൻ, വിജയൻ, എ.കെ.ബാബു, ടി.ഒ.റാഫേൽ, ചിയാംങ്ങ് വിജയൻ, നാസർ, സന്ദീപ്, നിഥിൻ, ഫർഖാൻ റഹിം എന്നിവർ സംസാരിച്ചു.