മാന്നാർ: സാമൂഹ്യ സേവന രംഗത്ത് മാന്നാറിലും ലയൺസ് ഡിസ്ട്രിക്‌ടിലും മികച്ച പ്രവർത്തനവുമായി മുന്നിട്ട് നിൽക്കുന്ന മാന്നാർ റോയൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരുമല ദേവസ്വം ബോർഡ് കോളേജിന്റെ സഹകരണത്തോടെ കോളേജ് വിദ്യാർഥികൾക്കായി ഇന്ന് രാവിലെ 10ന് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പമ്പാ കോളേജ് പ്രിൻസിപ്പൽ ഡോ.അഭിലാഷ് ഉദ്ഘാടനം നിർവ്വഹിക്കും. ഇടപ്പോൺ ജോസ്കോ ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറ് സൈക്ക്യാട്രിസ്റ്റും മാന്നാർ റോയൽ ലയൺസ് ക്ലബ്ബ് അംഗവുമായ ഡോ.അനിൽ കുമാർ നേതൃത്വം നൽകും. മാന്നാർ റോയൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി എ.കെ മോഹനൻ, അഡ്മിനിസ്ട്രേറ്റർ ഡോ.കെ ദിലീപ് കുമാർ, ടി.എസ് ഗോപാലകൃഷ്ണൻ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.