മാവേലിക്കര: മാവേലിക്കരയിൽ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി തഴക്കര പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന വ്യവസായവികസനവും തൊഴിൽ സാധ്യതകളും എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അദ്ധ്യക്ഷയായി. വ്യവസായ വകുപ്പ് ഡപ്യൂട്ടി ഡയറക്റ്റർ ജി.കൃഷ്ണപിള്ള വിഷയം അവതരിപ്പിച്ചു. എസ്.അനിരുദ്ധൻ, വ്യവസായ ഇന്റേൺ ശരദ് വി.മോഹൻ, ഗോകുൽരംഗൻ, അംബിക സത്യനേശൻ, ഷീല രവീന്ദ്രനുണ്ണിത്താൻ, ഉഷ, സുജാത, ഷൈനീസ പ്രസന്ന ഷാജി, കെ.കെ.വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു. എ.ഗോപകുമാർ മോഡറേറ്ററായിരുന്നു.