ആലപ്പുഴ: നവകേരള സദസുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കുന്ന റോക്സ് ഓൺ റോഡ് കലാ വിരുന്ന് ഇന്നു മുതൽ ജില്ലയിൽ പര്യടനം നടത്തും. ഇന്ന് 1.30ന് അരൂർ, വൈകിട്ട് 6.30 ചേർത്തല, 14ന് രാവിലെ 11.30ന് ആലപ്പുഴ, 3ന് അമ്പലപ്പുഴ, 4.30 ന് കുട്ടനാട്, 6.30ന് ഹരിപ്പാട്, 15ന് രാവിലെ 11.30 കായംകുളം, ഉച്ചകഴിഞ്ഞ് 2.30ന് മാവേലിക്കര, 4.30 ന് ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് കലാപരിപാടികൾ അവതരിപ്പിക്കുക. രാജേഷ് കലാഭവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.