ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി ആലപ്പുഴ മണ്ഡലത്തിൽ ഇന്ന് ജലഘോഷയാത്ര സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് പള്ളാതുരുത്തിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് അഞ്ചിന് 'ഇന്റർനെറ്റ് അറിയേണ്ടതെല്ലാം' സെമിനാർ തൃശൂർ ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. സി.ഇ.ഒ ടെക്ജെൻഷ്യ ജോയി സെബാസ്റ്റ്യൻ മോഡറേറ്ററാകും. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ മുഖ്യാതിഥിയാകും. ഷീന സനൽ കുമാർ, ബിജിലി ജോസഫ്, പി.പി.ഗീത, ഒ.ജെ ഷിബു തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 7.30ന് നഗരചത്വരത്തിൽ പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് അരങ്ങേറും.