ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തിൽ സ്വാഗത ഗാനം പുറത്തിറക്കി. ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്‌കൂൾ മൈതാനത്ത് മുൻ എം.എൽ.എ ടി.കെ. ദേവകുമാർ പ്രകാശനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ. ശോഭ, എം. സത്യപാലൻ, കെ. കാർത്തികേയൻ, രവിപ്രസാദ്, യു.ദിലീപ്, സുഭാഷ് പിള്ളക്കടവ്, മുതുകുളം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വടക്കടം സുകുമാരനാണ് രചനയും സംഗീതവും നിർവഹിച്ചത്, ഗാനം ആലപിച്ചത് ജി. രഞ്ജിനി വർമ്മ ഹരിപ്പാട്.