ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിൽ നവകേരള സദസിന്റെ മുന്നോടിയായി 'ഭരണഘടന മൂല്യങ്ങളും മാധ്യമങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു.മണ്ണഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാറിൽ മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പി.പി ചിത്തരഞ്ജൻ എം.എൽ.എ, എം.ഇ.എസ് ഡയറക്ടർ ഡോ.ഫസൽ ഗഫൂർ, ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത് കുമാർ, അഡ്വ.ജി.കൃഷ്ണപ്രസാദ് അഡ്വ. ജി.പ്രിയദർശൻ തമ്പി തുടങ്ങിയവർ പങ്കെടുത്തു.