
മുഹമ്മ :കായിപ്പുറം സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളായ മാരക അസുഖ ബാധിതരായ ഏഴു പേർക്ക് സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കിവരുന്ന അംഗ ധനസഹായം വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി പ്രസന്നൻ, പുഷ്പവല്ലി, ശോഭന, സത്യപ്രസാദ്, ഗോപിനാഥൻ, ബാഹുലേയൻ, തങ്കച്ചൻ എന്നിവർക്ക് പതിനായിരം രൂപ മുതൽ 25000 രൂപ വരെ അനുവദിച്ച 105000 രൂപ ബാങ്ക് പ്രസിഡന്റ് കെ .ഡി .അനിൽകുമാർ വിതരണം ചെയ്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായ സി .ഡി. വിശ്വനാഥൻ, കെ .ആർ.പ്രതാപൻ എസ്. ബാബു, സാവിത്രി രാമൻ, വി.പൊന്നപ്പൻ ,വി.കെ.സദാനന്ദൻ, ടി.കെ .മനോഹരൻ ,ബാങ്ക് സെക്രട്ടറി സി.പി.ജയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.