
മുഹമ്മ : ഭരണഘടനയുടെ ധാർമിക മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിൽ മാദ്ധ്യമങ്ങൾക്കും ബാദ്ധ്യതയുണ്ടെന്ന് മുൻ എം.പി ഡോ.സെബാസ്റ്റ്യൻപോൾ പറഞ്ഞു. നവകേരള സദസിന്റെ മുന്നോടിയായി മണ്ണഞ്ചേരി പഞ്ചായത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീർ വിഷത്തിൽ സി.പി.എം സ്വീകരിച്ച നിലപാട് ശരിയായിരുന്നെന്ന് ഡോ.ഫസൽ ഗഫൂർ പറഞ്ഞു. മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി.സുധാകരൻ അദ്ധ്യക്ഷനായി. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജി.കൃഷ്ണപ്രസാദ് , അഡ്വ.പ്രിയദർശൻ തമ്പി എന്നിവർ സംസാരിച്ചു.