ആലപ്പുഴ: ഹിന്ദി അദ്ധ്യാപകനും എഴുത്തുകാരനും പൊതുപ്രവർത്തകനുമായ റിട്ട. പ്രൊഫ.പി.കെ.രവീന്ദ്രൻ നായരുടെ നിര്യാണത്തിൽ സൗഹൃദ സാമൂഹ്യ സേവന സന്നദ്ധ സമിതി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എസ്.രാമാന്ദ്, പ്രൊഫ. എസ് വിജയൻനായർ, ആർ.പ്രദീപ്, ഡോ. പി.ഡികോശി, ഡി. വിജയലക്ഷ്മി, അഡ്വ. പി.പി.ഗീത, ഡി.പി.മധു, ആർ.വിനീത,ഇ.നൗഫൽ എന്നിവർ സംസാരിച്ചു. പി.കെ.രവീന്ദ്രൻ നായരുടെ സ്മരണ നിലനിർത്താൻ വിദ്യാഭ്യാസ പുരസ്ക്കാരം ഏർപ്പെടുത്താനും സൗഹൃദ സാമൂഹ്യ സേവന സന്നദ്ധ സമിതി തീരുമാനിച്ചു.