
പല്ലന : കുമാരകോടി ക്ഷിരോത്പാദക സഹകരണ സംഘം എ 279 ലേക്ക് നടന്ന ഭരണ സമിതി തെരെഞ്ഞെടുപ്പിൽ സി.പി.ഐ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സി.വി രാജീവ്, ഗോപി, എം അഭിലാഷ്, നസീർ, ഷാജി, ശ്രീജ, രാജമ്മ, സുധാമണി, സുരേന്ദ്രൻ. എന്നിവരാണ് വിജയിച്ചത്. പ്രസിഡന്റായി സി.വി.രാജീവിനെ തിരെഞ്ഞെടുത്തു.