മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ നേതൃസംഗമം ഇന്ന് ഉച്ചയ്ക്ക് 2.30ന് യൂണിയൻ ഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ ഹരിപാലമൂട്ടിൽ, നുന്നു പ്രകാശ്,പുഷ്പ ശശികുമാർ, പി.ബി.സൂരജ്, മേഖലാ ചെയർമാൻമാരായ തമ്പി കൗണടിയിൽ, ബിനു ബാലൻ,സതീശൻ മൂന്നേത്ത്, കെ.വിക്രമൻ ദ്വാരക,കൺവീനർമാരായ അനിൽകുമാർ.ടി.കെ,രവി. പി.കളീയ്ക്കൽ, സുധാകരൻ സർഗം, രാധാകൃഷ്ണൻ പുല്ലാമഠം, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ സുജാത നുന്നുപ്രകാശ്, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് ചെയർമാൻ സന്തോഷ് കാരാഴ്മ എന്നിവർ സംസാരിക്കും. യൂണിയൻ അഡ്.കമ്മിറ്റിയംഗം ഹരിലാൽ ഉളുന്തി സ്വാഗതവും യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ വി.ബിനുരാജ് നന്ദിയും പറയും.