photo

ചേർത്തല: നഗരത്തിലെ സിനിമാ തിയേറ്ററായ പാരഡൈസ് വായ്പ കുടിശിക വരുത്തിയതിനെ തുടർന്ന് ജപ്തി ചെയ്തു. ചേർത്തല ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ നിന്ന് 2017ലെടുത്ത രണ്ടു കോടിയിലധികം രൂപയുടെ വായ്പ കുടിശിക വന്നതിനെ തുടന്നാണ് നടപടി. 12ന് ഉച്ചയ്ക്ക് ബാങ്ക് പ്രതിനിധികൾ പൊലീസ് സ
ഹായത്തോടെ എത്തിയാണ് ജപ്തി ചെയ്ത് പൂട്ടി സീൽവെച്ചത്. ഇതോടെ സിനിമയുടെ പ്രദർശനവും നിർത്തി.