അമ്പലപ്പുഴ: ദേശീയപാതയിൽ നീർക്കുന്നം ഇജാബ ജംഗ്ഷന് സമീപം കാറും ബസും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.30ഓടെയാണ് കഞ്ഞിപ്പാടത്ത് നിന്നും ആലപ്പുഴക്ക് പോയ സ്വകാര്യ ബസും എതിർദിശയിൽ നിന്നു വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർക്ക് രക്ത സമ്മർദ്ദം കൂടുകയും നിയന്ത്രണം തെറ്റി ബസിലേക്ക് ഇടിച്ചു കയറുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാർ ഡ്രൈവർ ചാത്തന്നൂർ ദാരുൽസലാമിൽ താഹ (44), ബസ് യാത്രക്കാരായ വളഞ്ഞവഴി മുപ്പതിൽച്ചിറ റസീദ ( 57), ചമ്പക്കുളം രാഹുൽഭവനിൽ രാധിക (21) ,വൈശ്യംഭാഗം ഷിബു നിവാസിൽ ശ്രുതി (20), കൊപ്പാറക്കടവ് വിരുത്തുവേലിയിൽ അമൃത (24), സഹോദരി അർച്ചന (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ല.