
അമ്പലപ്പുഴ: മനോനില തെറ്റിയ നിലയിൽ പുന്നപ്ര സി.വൈ.എം.എ സ്കുളിനു സമീപം തെരുവിൽ അലഞ്ഞു നടന്ന 60വയസുകാരന് ശാന്തിഭവനിൽ അഭയം നൽകി. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനും ജീവനക്കാരും ചേർന്ന് സ്ഥലത്തെത്തുകയും ശാന്തിഭവനിലേക്ക് കൂട്ടിക്കൊണ്ടു വരികയുമായിരുന്നു. ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശാന്തിഭവനുമായി ബന്ധപ്പെടണമെന്ന് മാത്യു ആൽബിൻ അറിയിച്ചു.