
ആലപ്പുഴ : പിണറായി ഭരണത്തിൻ കീഴിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചതായി ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ആർ.ഉണ്ണികൃഷ്ണൻ പറഞ്ഞു. മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഐക്യ മഹിളാ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സുഷമ അദ്ധ്യക്ഷത വഹിച്ചു. ദിലീപ്, അമ്മിണി വർഗീസ്, ഇന്ദു ഗണേഷ്, സ്മിത രതീഷ്, സജിത സിദ്ധിക്ക്, സുനിത സഞ്ജീവ്, നിത്യ സന്തോഷ്, ഷീജ, ശരണ്യ സുധീർ, നസീമ, ശ്രീദേവി, സതി ബഷീർ തുടങ്ങിയവർ സംസാരിച്ചു.