bbn

ഹരിപ്പാട് : കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിടിച്ചു കാൽനടയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം . ആലപ്പുഴ ആറാട്ടുവഴി കളപ്പുര ചക്കംപറമ്പിൽ സി ജി.ഷാജിയുടെയും ബിന്ദുവിന്റെയും മകൻ വിഷ്ണുവാണ് (38) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ദേശീയപാതയിൽ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപമായിരുന്നു അപകടം. മാവേലിക്കരയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ വിഷ്ണു ജോലി കഴിഞ്ഞ് തിരികെ ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ ശക്തമായി മഴ പെയ്തതിനെത്തുടർന്ന് ബൈക്ക് ഹരിപ്പാട് വെച്ചതിനു ശേഷം ബസിൽ കയറാനായി സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടെ , തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിടിക്കുകയായിരുന്നു . റോഡിലേക്ക് തെറിച്ചുവീണ വിഷ്ണു തത്ക്ഷണം മരിച്ചു. സഹോദരൻ : വിധു.