
ചേർത്തല:നവകേരള സദസിന്റെ പ്രചാരണത്തിന് സ്ത്രീവേഷം അണിഞ്ഞ് കരപ്പുറം രാജശേഖരൻ. സെറ്റ് സാരിയും ആഭരണങ്ങളും അണിഞ്ഞ് ചമയങ്ങളുമായി ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു വേറിട്ട പ്രചാരണം.ദീപംതെളിച്ച് പുഷ്പവൃഷ്ടിക്ക് ശേഷം വയലാർ രാമവർമ്മയുടെ ഗാനം ആലപിച്ച രാജശേഖരൻ നവകേരള സദസിൽ പങ്കെടുക്കണമെന്ന് ആൾക്കൂട്ടത്തോട് അഭ്യർത്ഥിച്ചു. വയലാർ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ ഇദ്ദേഹം ഒറ്റയാൾ പ്രതികരണത്തിലൂടെ ശ്രദ്ധേയനാണ്.