vilambara-ghoshayathra

മാന്നാർ: ചെങ്ങന്നൂരിൽ 16 ന് നടക്കുന്ന നവകേരള സദസ്സിന് മുന്നോടിയായി മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നടത്തി. മാന്നാർ പന്നായികടവിൽ നിന്നാരംഭിച്ച ഘോഷയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, അവളിടം യുവതി ക്ലബ്ബ് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഘോഷയാത്ര മാന്നാർ സ്റ്റോർ ജംഗ്ഷന് സമീപം ബസ്റ്റാൻഡിൽ സമാപിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ ബി.കെ.പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ.ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സെലീന നൗഷാദ്, സലിം പടിപ്പുരക്കൽ, അനീഷ് മണ്ണാരേത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എൻ.ശെൽവരാജ് എന്നിവർ നേതൃത്വം നൽകി.