ചേർത്തല:സെന്റ് മൈക്കിൾസ് കോളേജ് അങ്കണത്തിലെ നവകേരള സദസിന് എത്തുന്നവർക്ക് ആസ്വദിക്കാൻ കലാപരിപാടികൾ സംഘാടകസമിതി ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 3.30ന് പട്ടണക്കാട്ടെ വനിതകളുടെ കൈകൊട്ടിക്കളിയോടെയാകും വേദിയുണരുക. തുടർന്ന് സിന്റോ ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട്. സംഘാടകസമിതി ഒരുക്കിയ മത്സരങ്ങളിലെ വിജയികൾക്ക് വേദിയിൽ സമ്മാനങ്ങൾ വിതരണംചെയ്യും. വൈകിട്ട് 3ന് നിവേദനം സമർപ്പിക്കാൻ കൗണ്ടറുകൾ പ്രവർത്തിച്ചുതുടങ്ങും. 20 കൗണ്ടറുകളിലും മൂന്നുവീതം ഉദ്യോഗസ്ഥരുണ്ടാകും. ഭിന്നശേഷിക്കാർ, മുതിർന്നവർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും.