ഹരിപ്പാട് : നവ കേരള സദസിനോട് അനുബന്ധിച്ച് നവകേരളത്തിലേക്ക് നമുക്ക് നടക്കാം എന്ന സന്ദേശവുമായി ഹരിപ്പാട് നഗരത്തിൽ സായാഹ്ന കൂട്ടനടത്തം സംഘടിപ്പിച്ചു. കുടുംബശ്രീ, ഹരിത കർമ്മ സേന, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥി യുവജന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ ടി.കെ.ദേവകുമാർ, എം.സത്യപാലൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.താഹ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനസ് അലി,എസ്. കൃഷ്ണകുമാർ, പി.വിനോദിനി, അനസ് നസീം അനി രാജ്, ഷോണി മാത്യു സിന്ധുമോഹനൻ, എസ്.സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.