
മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് ശ്രീ ദുർഗ്ഗാ പുരസ്‌ക്കാരം കീരിക്കാട് രാജുനാരായാണന് ക്ഷേത്രസമിതി പ്രസിഡന്റ് കെ. മദനേശ്വരൻ സമ്മാനിച്ചു. ക്യാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ക്ഷേത്രകാര്യദർശി അഡ്വ.കെ.വേണുഗോപാൽ അദ്ധ്യക്ഷതവഹിച്ചു. പടിഞ്ഞാറെ പാലത്തിങ്കര ഇല്ലം ദാമോദരൻ നമ്പൂതിരി അനുമോദനപ്രഭാഷണം നടത്തി. യജ്ഞാചാര്യൻ പള്ളിക്കൽ അപ്പുക്കുട്ടൻ, ഗോപാലകൃഷ്ണൻ നായർ, കെ.മദനരാജൻ, സി.ഒ.വിശ്വനാഥൻ, മാന്നാർ മൻമദൻ തുടങ്ങിയവർ പ്രസംഗിച്ചു.