മാന്നാർ: മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ അക്ഷരശ്ലോകാർച്ചന, കവിതാമേളനം, കഥാ പഠനം, കഥകളിപ്പദാലാപനം എന്നിവയോടെ സാഹിത്യ സംസ്കാരിക സൗഹൃദ സമ്മേളനം പുത്തൻകുളങ്ങര വിവേകോദയം ഗ്രന്ഥശാലയിൽ നടത്തി. പ്രസിഡന്റ് എൻ. ജി.മുരളീധരകുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കുട്ടമ്പേരൂർ വി.എം.കെ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ.രാമവർമ്മരാജ, കെ.ഈശ്വരൻ നമ്പൂതിരി, സുഭദ്രക്കുട്ടിയമ്മ, തോമസ് ഫിലിപ്പ്, ഉഷ എസ്.കുമാർ, മാന്നാർ രാജേശ്വരൻ, കെ.സുമതിയമ്മ, അബ്ദുൾറഹ്മാൻ കുഞ്ഞ് എന്നിവർ സംസാരിച്ചു.