
ആലപ്പുഴ: കായംകുളം നഗരസഭയിലും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷനിലും ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ നേടിയ ഉജ്ജ്വല വിജയം നരേന്ദ്ര മോദിക്കും എൻ.ഡി.എയ്ക്കും കേരളത്തിൽ വർദ്ധിച്ചു വരുന്ന ജനപിന്തുണയുടെ തെളിവാണെന്ന് ബി,ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. ജില്ലയിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായ നാല് പഞ്ചായത്തുകളിൽ സി.പി.എം - കോൺഗ്രസ് അവിശുദ്ധ മുന്നണിയാണ് ഭരിക്കുന്നത്. എൻ.ഡി.എയ്ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നെന്നും ഗോപകുമാർ പറഞ്ഞു.