sdf

മാവേലിക്കര: ബിഷപ്പ് മൂർ കോളേജിൽ ഇന്ന് നാക് സംഘം സന്ദർശനത്തിനെത്തും. ഡോ. മോർധ്‌വജ് പരിഹാർ (വിക്രം സർവകലാശാല, ഉജ്ജയിനി) , ഡോ. രാജേഷ് വാർ മിട്ടപ്പിള്ളി ( കാകാതിയ സർവകലാശാല, വാറംഗൽ), ഡോ. പാർവതി വെങ്കടേഷ് (ഡോൺ ബോസ്കോ കോളജ് മുംബൈ) എന്നിവരാണ് സംഘത്തിലുള്ളത്.

നാലാം തവണ നാക് അക്രഡിറ്റേഷന് വിധേയമാകുന്ന കേരളത്തിലെ അപൂർവം കോളജുകളിലൊന്നാണ് ബിഷപ്പ് മൂർ. എ ഗ്രേഡോടെ സംസ്ഥാനത്തിന്റെ അക്രഡിറ്റേഷൻ (സാക് ) നേടുന്ന ആദ്യ കോളേജ് എന്ന നേട്ടവും അവകാശപ്പെടാനുണ്ടെന്നും കോളജ് പ്രിൻസിപ്പൽ ഡോ. രഞ്ജിത് മാത്യു ഏബ്രഹാം , ഐ.ക്യു.എ.സി കാേർഡിനേറ്റർ ഡോ.ലിനറ്റ് ജോസഫ് എന്നിവർ അറിയിച്ചു. ദേശീയ റാങ്കിംഗ് പട്ടികയിൽ (എൻ.ഐ.ആർ.എഫ്) കഴിഞ്ഞ വർഷം 51ാമതായി ഇടം പിടിച്ചു.

11 ബിരുദ കോഴ്സുകളും അഞ്ച് ബിരുദാനന്തര ബിരുദ കോഴ്സുകളും, രണ്ട് ഗവേഷണ വിഭാഗങ്ങളും യു.ജി.സി സ്പോൺസർ ചെയ്യുന്ന ആഡ് ഓൺ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളും കോളജിൽനിലവിലുണ്ട്.

1964ൽ പ്രീ ഡിഗ്രി കോഴ്സുമായാണ് കോളേജ് പ്രവർത്തനമാരംഭിച്ചത്.