കുട്ടനാട്. നാളെ വൈകിട്ട് 3ന് നെടുമുടി ഐ.ഒ.സി ഗ്രൗണ്ടിൽ നടക്കുന്ന കുട്ടനാട് മണ്ഡലം തല നവകേരളസദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ തോമസ് കെ.തോമസ് എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, സംഘാടക സമിതി കൺവീനറും ജില്ലാ സാമൂഹിക നിതി ഓഫീസറുമായ കൂടിയായ എ.ഒ.അബീൻ, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ബിനു ഐസക് രാജദ, എം.വി.പ്രിയ, പബ്ലിസിറ്റി കമ്മറ്റി ചെയർമാനും കൈനകരി പഞ്ചായത്ത് പ്രസിഡന്റുമായ എം.സി.പ്രസാദ് ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി എന്നിവർ പറഞ്ഞു.

ഇന്നലെ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ വർണ്ണാഭമായ വിളംബര ഘോഷയാത്ര നടന്നു
പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകുന്നതിനായി 20 ഓളം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട് . ഒരു കൗണ്ടറിൽ മൂന്ന് ഉദ്യോഗസ്ഥർചുമതലക്കാരായി ഉണ്ടാകും.

നാളെ ഉച്ചയ്ക്ക് ഒന്ന് മുതൽ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും .