തുറവൂർ: തുറവൂർ ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനിയറുടെ ഒഴിവുണ്ട്. ബി.ടെക് (സിവിൽ എൻജിനിയറിംഗ്) ആണ് യോഗ്യത. മുൻപരിചയം അഭികാമ്യം. അഭിമുഖം 22 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.