മാവേലിക്കര: നവ കേരള സദസിന്റെ പ്രചാരണാർത്ഥം മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ബുദ്ധ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യാത്ര എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ജാഥ സമാപിച്ചു. സമാപന സമ്മേളനം മെഡിക്കൽ ഓഫീസർ ഡോ.സാബു സുഗതൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായി. ബി.ഡി.ഒ ആർ.അബു സ്വാഗതം പറഞ്ഞു.