ആലപ്പുഴ: മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി നഗരത്തിലുൾപ്പെടെ വാഹനഗതാഗതത്തിനും പാർക്കിംഗിനും പൊലീസ് നിയന്ത്രണം.

നിയന്ത്രണങ്ങൾ ഇങ്ങനെ

ഇന്ന് രാവിലെ 10 മുതൽ പരിപാടി പൂർത്തികരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും റോഡ് മാർഗം കടന്ന് പോകും വരെ കളർകോട് മുതൽ പുന്നപ്ര മാർക്കറ്റ് വരെ റോഡിന്റെ ഇരു വശങ്ങളിലും പാർക്കിംഗ് അനുവദിക്കുന്നതല്ല.
 കുട്ടനാട് നിയോജക മണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ രാത്രി 8 വരെ കൈതവന മുതൽ മങ്കൊമ്പ് വരെ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ നവകേരള സദസിൽ പങ്കെടുക്കേണ്ട വാഹനങ്ങൾ മാത്രമേ അനുവദിക്കൂ.

 ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് വരേണ്ട വാഹനങ്ങൾക്ക് മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് ചമ്പക്കുളം - കഞ്ഞിപ്പാടം - എസ്.എൻ കവല റോഡ് മാർഗം ദേശീയ പാതയിൽ പ്രവേശിക്കാവുന്നതാണ്.

പ്രധാന പാർക്കിംഗ് സ്ഥലങ്ങൾ

നെടുമുടി മേരി ക്യൂൻ ചർച്ച് കോമ്പൗണ്ട്, നെടുമുടി ബ്രി‌‌‌ഡ്ജിനുൾവശം, പടവുപുരയ്ക്കൽ പമ്പിന് പടിഞ്ഞാറുവശം, നെടുമുടി സെന്റ് ജോർജ് ചർച്ച്, നസ്രത്ത് ഫ്ളൈ ഓവർ,മങ്കൊമ്പ് ഫ്ളൈ ഓവർ, 110 ജംഗ്ഷൻ കുരിശടി,പോരൂക്കര സ്കൂൾ ഗ്രൗണ്ട്, പോരൂക്കര സ്കൂളിന് എതിർവശമുള്ള ഗ്രൗണ്ട്, കാർമൽ കോളേജ് ഗ്രൗണ്ട്, അറവുകാട് സ്കൂൾ.