തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിലെ ലക്ഷാർച്ചനയും ക്ഷേത്ര പുനർ നിർമ്മാണ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനവും 17 ന് നടക്കും. രാവിലെ 6 ന് ആരംഭിക്കുന്ന ലക്ഷാർച്ചന വൈകിട്ട് 6 ന് സമാപിക്കും. ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാൽ, കോട്ടയം ഗോപാലൻ തന്ത്രി, മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തി എന്നിവർ മുഖ്യ കാർമികരാകും. വൈകിട്ട് 6.30 ന് ചേരുന്ന സമ്മേളനത്തിൽ അഡ്വ.ടി.ആർ.രാമനാഥൻ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് തിരുമല വാസുദേവൻ അദ്ധ്യക്ഷനാകും. ക്ഷേത്ര പുനർ നിർമ്മാണകമ്മിറ്റി ചെയർമാൻ പി.ഡി.ലക്കി, ബിജിസന്തോഷ് കൃഷ്ണാലയത്തിൽ നിന്ന് ആദ്യ ഫണ്ട് ഏറ്റുവാങ്ങും. ദേശീയ അവാർഡ് ജേതാവും സിനിമാതാരവുമായ സുരഭി ലക്ഷ്മി വിശിഷ്ടാതിഥിയാകും. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്ററും ക്ഷേത്ര പുനർ നിർമ്മാണകമ്മിറ്റി വൈസ് ചെയർമാനുമായ ടി. അനിയപ്പൻ, കുമരകം ജിതിൻ ഗോപാൽ, വാരണം ടി.ആർ.സിജി ശാന്തി എന്നിവർ സംസാരിക്കും.ക്ഷേത്ര പുനർ നിർമ്മാണകമ്മിറ്റി ജനറൽ കൺവീനർ കെ.കെ.സജീവൻ സ്വാഗതവും ഫിനാൻസ് കമ്മിറ്റി ചെയർമാൻ സി.മധുസൂദനൻ നന്ദിയും പറയും .